waqav

വൈപ്പിൻ: മുനമ്പം പള്ളിപ്പുറം മേഖലയിലെ വഖഫ് ബോർഡ് അവകാശമുന്നയിച്ച വസ്തുവകകളിലെ കരമടക്കൽ തടഞ്ഞ കേസുകൾ തീർപ്പാക്കാൻ ഉടൻ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിയമസഭയിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നല്കുകയായിരുന്നു മുഖ്യമന്ത്രി.
600ലേറെ കുടുംബങ്ങൾക്ക് കരമടക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. മുഖ്യമന്ത്രിയും എം.എൽ.എയും ഇടപ്പെട്ടതിനെ തുടർന്ന് കരം സ്വീകരിക്കാൻ റവന്യൂമന്ത്രി നിർദ്ദേശം നല്കിയെങ്കിലും ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വന്നുവെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. അഡ്വക്കേറ്റ് ജനറൽ ഓഫീസുമായി ബന്ധപ്പെട്ട് സ്റ്റേ നീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. നിയമപരമായ വസ്തുതകൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ യോഗം ചേരണമെന്ന് മന്ത്രി പി.രാജീവിനും എം.എൽ.എ കത്ത് നല്കിയിരുന്നു.