അങ്കമാലി: സി.പി.എം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ ഭാമായി അങ്കമാലി ഏരിയയിലെ പത്ത് ലോക്കൽ കമ്മിറ്റികളുടെ കീഴിലുള്ള 203 ബ്രാഞ്ച് സമ്മേളനങ്ങളും പൂർത്തീകരിച്ച് ലോക്കൽ സമ്മേളനങ്ങൾ ആരംഭിച്ചു. ഞായറാഴ്ച നടന്ന കാഞ്ഞൂർ ലോക്കൽ സമ്മേളനം ഏരിയ സെക്രട്ടറി അഡ്വ. കെ.കെ ഷിബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി കെ.പി ബിനോയിയെ തിരഞ്ഞെടുത്തു. തുടർന്നുള്ള സമ്മേളനങ്ങൾ മലയാറ്റൂർ-നീലീശ്വരം 16,​17 തീയതികളിൽ നീലീശ്വരത്ത് ടി.വി അനിത, അയ്യമ്പുഴ 16,​17 തീയതിയിൽ അയ്യമ്പുഴയിൽ പി.എസ് ഷൈല, മൂക്കന്നൂർ 17,​18 തീയതിയിൽ വട്ടേക്കാട് എ.പി ഉദയകുമാർ, അങ്കമാലി 20,​21 തീയതിയിൽ നയത്തോട് ടി.വി അനിത, കാലടി 24,​25 തീയതികളിൽ മറ്റൂരിൽ എൻ.സി മോഹനൻ, കറുകുറ്റി 26,​ 27 തീയതിയിൽ പലിശ്ശേരിയിൽ സി.കെ സലിംകുമാർ, തുറവൂർ ഒക്ടോബർ 27,​28 തീയതിയിൽ കിടങ്ങൂർ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ എ.പി ഉദയകുമാർ, പാറക്കടവ് 28,​29 തീയതികളിൽ കുറുമശ്ശേരിയിൽ ടി.ആർ ബോസ്, മഞ്ഞപ്ര ഒക്ടോബർ 31,​ നവംബർ 1 തീയതികളിൽ ഫസ്സ് ഓഡിറ്റോറിയത്തിൽ എൻ.സി ഉഷാകുമാരി എന്നിവർ ഉദ്ഘാടനം ചെയ്യും. പത്ത് ലോക്കൽ സമ്മേളനങ്ങളും പൂർത്തീകരിച്ച് കാഞ്ഞൂർ മെഗസ് ഓഡിറ്റോറിയത്തിൽ നവംബർ 30,​ ഡിസംബർ 1 തിയതികളിൽ ഏരിയാ സമ്മേളനം നടക്കും.