ആലുവ: എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല ബാലവേദി ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി പ്രച്ഛന്ന വേഷ മത്സരം സംഘടിപ്പിച്ചു. കീഴ്മാട് ഗ്രാമപഞ്ചായത്ത് മെമ്പർ ഹിത ജയകുമാർ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് അഭയകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. കീഴ്മാട് ഗ്രന്ഥശാല നേതൃ സമിതി കൺവീനർ കെ.എ. ഷാജിമോൻ, ഗ്രന്ഥശാല പ്രസിഡന്റ് സി.കെ. ജയൻ, സെക്രട്ടറി സി.എസ്. അജിതൻ, ജാസ്മിൻ അലി, റിദ മർയം, ഭദ്ര സ്മിതാജ് എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് പി.എം അയൂബ്, ജോയിന്റ് സെക്രട്ടറി കെ.കെ സുബ്രമണ്യൻ, കെ.പി. നാസർ, നിബിൻ കുന്നപ്പിള്ളി, പി.ജി. വേണു, നൗഷാന അയൂബ്, റാണി സനിൽകുമാർ എന്നിവർ നേതൃത്വം നൽകി.