bhima

കൊച്ചി: കച്ചേരിപ്പടി ശ്രീസുധീന്ദ്ര ആശുപത്രിയിൽ സെൻട്രൽ സ്‌റ്റെറൈൽ സപ്ലൈ ഡിപ്പാർട്ട്‌മെന്റ് (സി.എസ്.ഡി) പ്ലാന്റ് ഭീമാ ജൂവൽസ് ചെയർമാൻ ബി. ബിന്ദു മാധവ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ, സർജിക്കൽ ഉപകരണങ്ങളും മെഷീന്റെ സഹായത്തോടെ പൂർണമായും അണുവിമുക്തമാക്കുന്ന സംവിധാനം ഭീമാ ജൂവൽസിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് ഒരുക്കിയത്.

ശ്രീസുധീന്ദ്ര മെഡിക്കൽ മിഷൻ പ്രസിഡന്റ് ആർ. രത്‌നാകര ഷേണായ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി. മനോഹര പ്രഭു, മെഡിക്കൽ ഡയറക്ടർ ഡോ.എം.ഐ ജുനൈദ് റഹ്മാൻ, ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ. സച്ചിൻ സുരേഷ്, നഴ്‌സിംഗ് ഓഫീസർ കേണൽ എം. മണിയമ്മ തുടങ്ങിയവർ സംസാരിച്ചു.