പെരുമ്പാവൂർ: എ.ഐ .എസ്.എഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ വിദ്യാർത്ഥികളുടെ യാത്രാവകാശ സംരക്ഷണ സമരവുമായി ബന്ധപ്പെട്ട് രക്തസാക്ഷിയായ സി.കെ സതീഷ് കുമാറിന്റ അനുസ്മരണ യോഗം എസ്. ശിവശങ്കരപിള്ള സ്മാരക ഹാളിൽ സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം പി.കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ്‌ സി.എ ഫയാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം രാജേഷ് കാവുങ്കൽ,​ മണ്ഡലം സെക്രട്ടറി അഡ്വ. രമേഷ് ചന്ദ്, എ.ഐ.എസ്.എഫ് ജില്ലാസെക്രട്ടറി ഗോവിന്ദ് എസ്. കുന്നുംപുറത്ത്,​ എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം വിനു നാരായണൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ നന്ദന എസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ചിൻജോൺ, യദുകൃഷ്ണൻ, ജിഷ്ണു പിറവം,​ ജില്ലാ വൈസ് പ്രസിഡന്റ്‌ ആരിഷ് രഞ്ജൻ എന്നിവർ സംസാരിച്ചു.