cleaning

പെരുമ്പാവൂർ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വേങ്ങൂർ പഞ്ചായത്തിലെ പി.വി.ഐ.പി. കനാലുകളുടെയും മൈനർ ഇറിഗേഷൻ കനാലുകളുടെയും ശുചീകരണ പ്രവർത്തികൾക്ക് തുടക്കം കുറിച്ചു. പഞ്ചായത്തിലെ കനാലുകളുടെ ശുചീകരണ പ്രവർത്തിക്ക് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 70 ലക്ഷം രൂപ വിനിയോഗിക്കുകയും അതുവഴി 16,000 തൊഴിൽ ദിനങ്ങൾ ലഭ്യമാകുകയും ചെയ്യുന്ന ശുചീകരണ പ്രവർത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.സി കൃഷ്ണൻകുട്ടി, വികസനകാര്യ സ്റ്റാൻഡിംഗ് മാറ്റി ചെയർമാന്മാരായ ശ്രീജ ഷിജോ, ബിജു പീറ്റർ, ഷീബ ചാക്കപ്പൻ, അസി. എൻജിനിയർ രാഹുൽ എ.ആർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡെയ്സി ജെയിം എന്നിവർ സംസാരിച്ചു.