ba-ja-pa

കൊച്ചി: ബി.ജെ.പി ജില്ലാ കമ്മിറ്റി മഹീന്ദ്ര ഓട്ടോമൊബൈൽസിന്റെ സഹകരണത്തോടെ മുദ്രലോൺ വാഹന വായ്പാമേള സംഘടിപ്പിച്ചു.
ബി.ജെ.പി ജില്ലാ ഓഫീസിൽ നടന്ന മേള പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ പദ്ധതികൾ അർഹരായ ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിനാണ് മേളകൾ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ്.
വി.എസ്. സത്യൻ, ജില്ലാ സെൽ കോ-ഓർഡിനേറ്റർ എം.എം. ഉല്ലാസ് കുമാർ,
കർഷക മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് ഇഞ്ചൂർ, ബി.ജെ.പി. ജില്ലാ കമ്മിറ്റി അംഗം കെ.വിശ്വനാഥൻ, എറണാകുളം മണ്ഡലം കൺവീനർ
ശശികുമാർ മേനോൻ, മഹീന്ദ്ര ഏരിയാ സെയിൽസ് മാനേജർ
വി.എസ്. ശ്രീജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.