kothamangalam

കോതമംഗലം: കേരള ഫയർ ആൻഡ് റസ്‌ക്യൂ സർവ്വീസസ്, ഹോംഗാർഡ്‌സ്, സിവിൽ ഡിഫൻസ് അംഗങ്ങളുടെ നേതൃത്വത്തിൽ എറണാകുളം റീജിയണൽ സ്‌പോർട്‌സ് മീറ്റ് മുനിസിപ്പൽ ചെയർമാൻ കെ.കെ.ടോമി ഉദ്ഘാടനം ചെയ്തു. എറണാകുളം റീജിയണൽ ഫയർ ഓഫീസർ ജെ.എസ്. സുജിത് അദ്ധ്യക്ഷനായി. എറണാകുളം ജില്ലയിലെ ജില്ലാ ഫയർ ഓഫീസർമാർ, ജീവനക്കാർ, ഹോംഗാർഡ്‌സ്, സിവിൽ ഡിഫൻസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കായിക മത്സരങ്ങൾ ഇന്നലെയും ഇന്നുമായി കോതമംഗലം എം.എ കോളേജ് ഗ്രൗണ്ടിൽ നടക്കുന്നു. എറണാകുളം ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ, ഇടുക്കി ജില്ലാ ഫയർ ഓഫീസർ കെ.കെ.ഷിനോയ്,​ മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. എ. നൗഷാദ് എന്നിവർ സംസാരിച്ചു. ഫുട്ബാൾ മത്സരങ്ങൾ കോതമംഗലം പ്ലേമേക്കർ ടർഫ് ഗ്രൗണ്ടിലും ക്രിക്കറ്റ്, ഷട്ടിൽ എം.എ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിലും നടക്കും.