പെരുമ്പളം: പെരുമ്പളം പഞ്ചായത്തിൽ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിതകർമ്മസേനയുടെ എൽ.ഇ.ഡി ക്ലിനിക് തെളിമയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. രജിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി. ആശ അദ്ധ്യക്ഷയായി. റൂറൽ സയൻസ് ആൻഡ് ടെക്നോളജി സെന്റർ എക്സി. ഡയറക്ടർ പി.എ. തങ്കച്ചൻ, നവകേരള കർമ്മപദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്. രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിനീഷ് ദാസ്, പഞ്ചായത്ത് - ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങൾ, സി.ഡി.എസ് ചെയർപേഴ്സൺ അംബിക ചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി ദീപ്തിനായർ, ഹരിതകർമസേന കൺസോർഷ്യം സെക്രട്ടറി പി.പി. ഗിരിജ എന്നിവർ സംസാരിച്ചു.