
പെരുമ്പാവൂർ: മുൻരാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെ 93ാമത് ജന്മദിനം വിദ്യാർത്ഥിദിനമായി പ്രഗതി അക്കാഡമി ആഘോഷിച്ചു. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. ജി. മാധവൻ നായർ ഓൺലൈനിൽ സംസാരിച്ചു. പ്രഗതി അക്കാഡമി മാനേജിംഗ് ഡയറക്ടർ ഡോ. ഇന്ദിരാരാജൻ, ഡോ. കലാം രചിച്ച സോംഗ് ഒഫ് യൂത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ സുചിത്ര ഷൈജിന്ത്, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.