jio-bharath

കൊച്ചി: റിലയൻസ് ജിയോ ജിയോഭാരത് V3, V4 എന്നിവ വിപണിയിൽ അവതരിപ്പിച്ചു. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ പുതിയ മോഡലുകളുടെ പ്രകാശനം ജിയോ പ്രസിഡൻ്റ് സുനിൽ ദത്ത് നിർവഹിച്ചു. 1099 രൂപ വിലയുള്ള പുതിയ മോഡലുകളിൽ ജിയോടിവി, ജിയോ സിനിമ, ജിയോ പേ, ജിയോ ചാറ്റ് മുതലായ ആപ്പുകൾ ലാഭമാണ് . 1000 എം.എ.എച്ച് ബാറ്ററി ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ദിവസം മുഴുവനും തടസ്സമില്ലാത്ത സേവനം ആസ്വദിക്കാനാകും. 1099 രൂപയുടെ ജിയോഭാരത് 123 രൂപയ്ക്ക് പ്രതിമാസ റീചാർജിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും 14 ജിബി ഡാറ്റയും നൽകുന്നു.