
മൂവാറ്റുപുഴ: കല്ലൂർക്കാട് കലൂർ പേരമംഗലം പേരമംഗലത്തപ്പൻ ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് നടന്ന വിദ്യാരംഭത്തിൽ കെ.വി. സുഭാഷ് തന്ത്രി മുഖ്യകാർമ്മികനായി. നിരവധി വിദ്യാർത്ഥികൾ ആദ്യക്ഷരം കുറിച്ചു. കൈകൊട്ടിക്കളി, സംഗീതം, നടന അരങ്ങേറ്റം, ഭക്തി ഭജനാലാപനം എന്നിവയും നടന്നു. പുറം സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നിരവധി ഭക്തർ പങ്കെടുത്തു.