citv

കൊച്ചി: കരാർ തൊഴിലാളികളുടെ ജോലി സുരക്ഷ ഉറപ്പാക്കുക, കോൺട്രാക്ട് രാജ് അവസാനിപ്പിക്കുക, നിശ്ചിതകാല തൊഴിൽ നിയമം പിൻവലിക്കുക, സ്ഥിരം സ്വഭാവമുള്ള തൊഴിൽ ചെയ്യുന്ന കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങളുയർത്തി സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം അജി എം.ജി ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് എം.സി. അദ്ധ്യക്ഷത വഹിച്ചു. കെ.എ. അലി അക്ബർ, എ.പി ലൗലി, പി.എം. മുജീബ് റഹ്മാൻ, വിനീഷ് പി.എ. എന്നിവർ സംസാരിച്ചു. ദേശീയ തലത്തിൽ പ്രഖ്യാപിച്ചിട്ടുളള പ്രചാരണ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായിട്ടാണ് പ്രതിഷേധ മാർച്ച്.