koch

കൊച്ചി: ഭവൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്ററും ബംഗളൂരു അസിം പ്രേംജി സർവകലാശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നുദിവസം നീണ്ടു നിൽക്കുന്ന അഖിലേന്ത്യാ ഭവൻസ് സ്കൂൾ അദ്ധ്യാപക സമ്മേളനം 'ദിശ' നാളെ രാവിലെ 9ന് കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിൽ ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ഡെൽഹി എൻ.സി.ഇ.ആർ.ടി ഭാഷാപഠന വകുപ്പ് ഇംഗ്ലീഷ് പ്രൊഫ. രാമാനുജം മേഘനാഥൻ നിർവഹിക്കും. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ചെയർമാൻ സി.എ. വേണുഗോപാൽ സി. ഗോവിന്ദ് അദ്ധ്യക്ഷത വഹിക്കും.

അദ്ധ്യാപകരുടെ തൊഴിൽപരമായ വികസനത്തിന് സമ്മേളനം അവസരമൊരുക്കുമെന്ന് ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡയറക്ടർ ഇ. രാമൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.