കൊച്ചി: കായൽസമ്മേളന സ്മാരകസമിതിയുടെ നേതൃത്വത്തിൽ മുളവുകാട് ദ്വീപിൽ ഡോ. ബി. ആർ. അംബേദ്കർ സ്മാരക കമ്മ്യൂണിറ്റി ഹാൾ കോമ്പൗണ്ടിൽ നിർമ്മിച്ചിട്ടുള്ള കൊച്ചി കായൽസമ്മേളനസ്മാരകം 20ന് വൈകിട്ട് 3.30ന് ഹൈബി ഈഡൻ എം.പി നാടിന് സമ‌ർപ്പിക്കും. സ്മാരകസമിതി ചെയർമാൻ പി.വി കൃഷ്ണൻകുട്ടി അദ്ധ്യക്ഷനാകും. പി.വി. ശ്രീനിജൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ, കെ.എം. ശരത് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. സ്മാരകസമിതി ചെയർമാൻ പി.വി. കൃഷ്ണൻകുട്ടി, സെക്രട്ടറി പി.യു. ഉണ്ണിക്കൃഷ്ണൻ, ട്രഷറർ വി.പി. അയ്യപ്പൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.