കൊച്ചി: ഡോ. സി.പി. മേനോൻ സ്മാരക പുരസ്കാരങ്ങൾ ഇന്ന് വൈകിട്ട് 4.30ന് കൊച്ചി സർവകലാശാല ഹിന്ദിവിഭാഗം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കുസാറ്റ് വൈസ് ചാൻസലർ ജുനൈദ് ബുഷിരി വിതരണം ചെയ്യും. പ്രഭാവതി മേനോൻ, കെ.സി. നാരായണൻ, ജെ. ദേവിക, സുലോചന നാലപ്പാട്ട്, പ്രേമ ജയകുമാർ, എം.പി. സുകുമാരൻനായർ എന്നിവരാണ് ഈ വർഷത്തെ പുരസ്‌കാരങ്ങൾക്ക് അർഹരായത്.