
വൈപ്പിൻ: മഹിളാ കോൺഗ്രസ് പള്ളിപ്പുറം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാ സാഹസ് ബ്ലോക്ക് ക്യാമ്പും മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തി. എടവനക്കാട് സഹകരണ ബാങ്ക് ഹാളിൽ ജില്ലാ പ്രസിഡന്റ് സുനില സിബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ട്രീസ ക്ലീറ്റസ് അദ്ധ്യക്ഷത വഹിച്ചു. മെമ്പർഷിപ്പ് ക്യാമ്പയിൻ സർട്ടിഫിക്കറ്റ് വിതരണം ഡി.സി.സി. ജനറൽ സെക്രട്ടറി എം.ജെ ടോമി നിർവ്വഹിച്ചു. പെർഫോമൻസ് അസസ്മെന്റ് സംഘടന സംബന്ധിച്ച ക്ലാസ് സംസ്ഥാന ട്രഷറർ പ്രേമ അനിൽകുമാർ നയിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് അസീന അബ്ദുൾ സലാം, സംസ്ഥാന വൈസ് പ്രസിഡന്റ് മിനിമോൾ ജോയി, ജില്ലാ ഭാരവാഹികളായ പ്രഷീല ബാബു, ലിസി മാളിയേക്കൽ, ബിന്ദു ഗോപി, സരിത സനിൽ, സൗജത്ത് അബ്ദുൾ ജബ്ബാർ, എലിസബത്ത് എഡ്വേർഡ്, ബ്ലോക്ക് പ്രസിഡന്റ് ലില്ലി ആൽബർട്ട്, എ.ജി. സഹദേവൻ, എ.പി. ആന്റണി, നോബൽകുമാർ, ടി.പി. വിൽസൻ, അഗസ്റ്റിൻ മണ്ടോത്ത്, ബാങ്ക് പ്രസിഡന്റ് ടി.എ. ജോസഫ്, അശ്വതി രതീഷ്, ലിജി തദേവൂസ്, മേരി ഷൈൻ, നീതു ബിനോദ്, അശ്വതി ഗോകുലൻ എന്നിവർ സംസാരിച്ചു.