കൊച്ചി: കെ.എം.സി.സി യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന ടെന്നീസ് ബാൾ ക്രിക്കറ്റ് ടൂർണമെന്റായ ഇരുപത്തി രണ്ടാമത് ഓൾ കേരളാ ഡേ ആൻഡ് നൈറ്റ് ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ് നാളെ രാവിലെ 9ന് കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കും.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ ഉദ്ഘാടനം ചെയ്യും. നാല് ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ 50 ടീമുകൾ പങ്കെടുക്കും. പ്രശസ്ത ക്രിക്കറ്റ് താരങ്ങളും കേരള കായികമേഖലയിലെ പ്രമുഖരും പങ്കെടുക്കും. കെ.എം.സി.സി പ്രസിഡന്റ് പി. നിസാർ, ജനറൽ കൺവീനർ കെ.എം. വിപിൻ, യൂത്ത്‌വിംഗ് പ്രസിഡന്റ് എം.എസ്. കാർത്തിക്, സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ, സ്‌പോർട്‌സ് കമ്മിറ്റി കൺവീനർ ജയന്ത് പൈ, ട്രഷറർ മൊഹമ്മദ് വസിം, അയൂബ് തുടങ്ങിയവർ
വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.