കൊച്ചി: മട്ടാഞ്ചേരി സബ് ജില്ലാ സ്‌പോർട്‌സ് മത്സര ലോഗോ കൊച്ചി കോർപ്പറേഷൻ പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ പ്രകാശിപ്പിച്ചു. വിദ്യാഭ്യാസ ഓഫീസർ എൻ. സുധ അദ്ധ്യക്ഷയായി. മനു ജോസഫ്, ജൂഡ്‌സൺ പീറ്റർ, ബഗത് ബിൻ പളനി, അഞ്ജലി ഗോപകുമാർ, എസ്. സൗമ്യ, പി.എം സുബൈർ എന്നിവർ സംസാരിച്ചു. യുപി, എച്ച്.എസ്, എച്ച്.എസ്.എസ് സ്‌കൂൾതല സ്‌പോർട്‌സ് മത്സരത്തിന് തുടക്കമായി. നാലുദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ മൂവായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും.