കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡിയാട്രിക് സർജറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. വകുപ്പ് മേധാവിയായി പീഡിയാട്രിക് സർജറി വിദഗ്ദ്ധ ഡോ.കെ. അനിറ്റ് ജോസഫ് ചുമതലയേറ്റു. എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ ഒൻപതുമുതൽ ഒന്നുവരെയാണ് ഒ.പി സമയം. എല്ലാ വ്യാഴാഴ്ചയും മുൻകൂട്ടി തീരുമാനിച്ച പ്രകാരം ശസ്ത്രക്രിയ നടത്തും.