കോലഞ്ചേരി: സബ് ജില്ലാ ശാസ്ത്രമേള തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബേബി വർഗീസ്, ഓമന നന്ദകുമാർ, പഞ്ചായത്ത് അംഗങ്ങളായ ഷൈനി ജോയ്, എം.എൻ. മനു, സ്‌കൂൾ മാനേജർ വർഗീസ് പാട്ടുള്ളിൽ, മാമല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു മുണ്ടക്കൽ, എച്ച്.എം ഫോറം സെക്രട്ടറി അനിയൻ പി. ജോൺ, വി.പി. സുബോദ് എന്നിവർ സംസാരിച്ചു. മേള ഇന്ന് സമാപിക്കും. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യും.