
മൂവാറ്റുപുഴ: കല്ലൂർക്കാട് ഉപജില്ലാ കായിക മേള കലൂർ ഐപ്പ് മെമ്മോറിയൽ എച്ച്.എസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്‌ഘാടനം ചെയ്തു. കല്ലൂർക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി അദ്ധ്യക്ഷനായി. കല്ലൂർക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാൻസി ജോമി, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.കെ ജിബി, ഡെൽസി ലൂക്കാച്ചൻ, സണ്ണി സെബാസ്റ്റ്യൻ, പ്രേമലത പി, എ.ഇ.ഒ എം.പി.സജീവ്, ഐ.എം.എച്ച്.എസ് മാനേജർ ഐപ്പ് വർഗീസ് കൊച്ചുകുടി, പ്രധാന അദ്ധ്യാപകൻ ഷാബു കുര്യാക്കോസ്, എം.കെ. ബിജു തുടങ്ങിയവർ സംസാരിച്ചു. വിവിധ വിഭാഗങ്ങളിൽ 34 ഇനം പൂർത്തിയായ ആദ്യ ദിനത്തിൽ 58 പോയിന്റോടെ ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ് ഒന്നാം സ്ഥാനത്തെത്തി. 56 പോയിന്റോടെ കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻ എച്ച്. എസ്. എസ് രണ്ടും 56 പോയിന്റോടെ ആനിക്കാട് സെന്റ് ആന്റണി എൽ.പി.എസ് മൂന്നും സ്ഥാനങ്ങൾ നേടി.