uti
uti

കൊച്ചി: യു.ടി.ഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികൾ 10,750 കോടി രൂപ കടന്നു. ഫണ്ടിന്റെ 64 ശതമാനം തുക ലാർജ് ക്യാപ് ഓഹരികളിലും ബാക്കി മിഡ് ക്യാപ്, സ്‌മാൾ ക്യാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിട്ടുള്ളത്. എച്ച്.ഡി.എഫ്.സി ബാങ്ക് , ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഫോസിസ് , ഭാരതി എയർടെൽ, ആക്സിസ് ബാങ്ക് , കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര , സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയവയിലാണ് 39 ശതമാനം നിക്ഷേപം. 2005ലാണ് ഈ പദ്ധതി ആരംഭിച്ചത്. ഇക്വിറ്റി പോർട്ട്ഫോളിയോയിലൂടെ ദീർഘകാല മൂലധന വളർച്ച നേടാൻ ആഗ്രഹിക്കുന്ന ഇക്വിറ്റി നിക്ഷേപകർക്ക് അനുയോജ്യമായ പദ്ധതിയാണ് യു.ടി.ഐ വാല്യൂ ഫണ്ട്.