
കൊച്ചി : അഞ്ച് വർഷത്തിനിടെ ഗ്രാമീണ കുടുംബങ്ങളുടെ ശരാശരി മാസവരുമാനത്തിൽ 57.6 ശതമാനം വർദ്ധനയുണ്ടായെന്ന് നബാർഡ് സർവേ. ഇതനുസരിച്ച് 2016-17 ൽ വരുമാനം 8,059 രൂപയായിരുന്നത് 2021-22 ൽ 12,698 രൂപയായി ഉയർന്നു. രണ്ടാമത് നബാർഡ് ആൾ ഇന്ത്യ റൂറൽ ഫിനാൻഷ്യൽ ഇൻക്ലൂഷൻ (നാഫിസ്) സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രാമീണ കുടുംബങ്ങളിലെ ശരാശരി വാർഷിക സമ്പാദ്യം 2021-22 വർഷത്തേക്കാൾ 66 ശതമാനം ഉയർന്ന് 13,209 രൂപയിലെത്തി, അഞ്ച് വർഷം മുമ്പ് 9,104 രൂപയായിരുന്നു വാർഷിക സമ്പാദ്യം. കൊവിഡിന് ശേഷം ഒരു അംഗമെങ്കിലും ഇൻഷ്വർ ചെയ്ത കുടുംബങ്ങളുടെ അനുപാതം 2016-17ൽ 25.5 ശതമാനത്തിൽ നിന്ന് 2021-2ൽ 80.3 ശതമാനമായി ഉയർന്നു. ഒരു ലക്ഷം ഗ്രാമീണ കുടുംബങ്ങളെ ഉൾപ്പൈടുത്തിയാണ് നബാർഡ് സർവേ നടത്തിയത്.