cpm
സി.പി.എം പായിപ്ര ലോക്കൽ സമ്മേളനം മാനാറി പാറപ്പാട്ട് കൺവെൻഷൻ സെന്ററിൽ സംസ്ഥാന കമ്മിറ്രി അംഗം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: പായിപ്ര - മാനാറി പ്രദേശത്തെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുന്ന പ്ലൈവുഡ് കമ്പനികളുടെയും പശകമ്പനികളുടെയും പ്രവർത്തനാനുമതി ബന്ധപ്പെട്ട വകുപ്പുകൾ റദ്ദാക്കണമെന്ന് സി.പി.എം പായിപ്ര ലോക്കൽ സമ്മേളനംആവശ്യപ്പെട്ടു. പാറപ്പാട്ട് കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്രി അംഗം ഗോപി കോട്ട മുറിക്കൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം കെ.എസ്. റഷീദ് അദ്ധ്യക്ഷനായി. സമ്മേളനത്തിന് സമാപനം കുറിച്ച് പ്രകടനവും പൊതുസമ്മേളനവും നടന്നു.