usman-

ആലുവ: പ്രമുഖ ഗ്യാസ്ട്രോ എന്ററോളജിസ്റ്റും സാംസ്കാരിക പ്രവർത്തകനുമായ ആലുവ കോഡർലൈനിൽ താമസിക്കുന്ന എടവനക്കാട് കിഴക്കേവീട്ടിൽ ഡോ.കെ.കെ. ഉസ്മാൻ (85) നിര്യാതനായി. ഭാര്യ: പരേതയായ നസീം (ചങ്ങനാശേരി അഴീക്കൽ കുടുംബാംഗം). മക്കൾ: കെ.യു. നസ്നീൻ (ദോഹ), യാസിർ മുഹമ്മദ് ഉസ്മാൻ, ഇസ്മിറ (ഇരുവരും യു.എസ്.എ). മരുമക്കൾ: അജ്മൽ സിദ്ദീഖ് (ദോഹ), റീമ ഷാനവാസ്, ഡോ. മിഹാസ് (ഇരുവരും യു.എസ്.എ).

സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്നിരുന്ന ഡോ.കെ.കെ. ഉസ്മാൻ ആലുവ പരിസ്ഥിതിസംഘം, എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോറം ഫോർ ഫെയ്ത് ആൻഡ് ഫ്രറ്റേണിറ്റി എന്നിവയുടെ സ്ഥാപകാംഗമാണ്. ദിസ് ഈസ് ഇസ്ലാം (എഡിറ്റർ), എന്റെ കഥ അവരുടെയും (ഓർമ്മക്കുറിപ്പുകൾ) എന്നിവയാണ് പുസ്തകങ്ങൾ. മുഖ്യധാര ത്രൈമാസികയുടെ പത്രാധിപസമിതി അംഗമായിരുന്നു.