ആലുവ: തോട്ടയ്ക്കാട്ടുകരയിൽ ഇരുചക്രവാഹന യാത്രക്കാരായ രണ്ടുപേരെ തെരുവുനായ കടിച്ചു. തോട്ടയ്ക്കാട്ടുകര മുനിസിപ്പൽ മിനിമാർക്കറ്റിൽ എ.സി മെക്കാനിക് ഷോപ്പ് നടത്തുന്ന കടുങ്ങല്ലൂർ ചേരിയിൽ ആയില്യംവീട്ടിൽ ഉണ്ണിക്കൃഷ്ണൻ (ഉണ്ണി), ട്രാഫിക് സിഗ്നൽ തെളിയുന്നതു കാത്തുകിടന്ന എരമം മില്ലുപടി പുതുപ്പറമ്പിൽ തോമസ് പി. ജോസഫ് എന്നിവർക്കാണ് കാലുകളിൽ കടിയേറ്റത്. ഇരുവർക്കും ആഴത്തിൽ മുറിവുണ്ട്. തോമസിന്റെ ഇരുചക്രവാഹനം മറിഞ്ഞു സൈലൻസറിൽനിന്ന് പൊള്ളലേറ്റു. നാട്ടുകാർ ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പിന്നീടു വിദഗ്‌ദ്ധ ചികിത്സയ്ക്ക് എറണാകുളം ഗവ. മെഡിക്കൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി.