കാക്കനാട്: കെട്ടിട ഉടമയുമായുള്ള വാടക തർക്കത്തെ തുടർന്ന് സ്വകാര്യ ഹോസ്റ്റൽ നടത്തിപ്പുകാരി താമസക്കാരെ പൂട്ടിയിട്ടു. കാക്കനാട് ടി.വി സെന്ററിനു സമീപത്തെ ഹോസ്റ്റലിൽ ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. കാക്കനാട് പ്രത്യേക സാമ്പത്തിക മേഖല(സെസ്)യിലെ ജീവനക്കാരായ മൂന്ന് പേർ അകത്തുള്ള സമയത്താണ് നടത്തിപ്പുകാരി പ്രധാന വാതിൽ താഴിട്ടു പൂട്ടിയത്.

അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് കെട്ടിട ഉടമ തൃക്കാക്കര പൊലീസിൽ പരാതി നൽകി. വൈകിട്ട് മൂന്നോടെ സ്ഥലത്തെത്തിയ പൊലീസ് പൂട്ട് തകർത്താണ് ഉള്ളിലുള്ളവരെ പുറത്തിറക്കിയത്.

ഹോസ്റ്റൽ നടത്തിപ്പുകാരിയും കെട്ടിട ഉടമയും തമ്മിൽ ഹൈക്കോടതിയിൽ കേസ് നിലവിലുണ്ട്. താമസക്കാരിൽ നിന്ന് പൊലീസ് മൊഴിയെടുത്തു.