sudarshan
sud

കൊച്ചി: ജർമ്മനിയിലെ ഹ്യൂബാച്ച് ഗ്രൂപ്പിനെ സുദർശൻ കെമിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് (എസ്‌.സി.ഐ.എൽ) ഏറ്റെടുക്കുന്നു. ഏറ്റെടുക്കലിന് ശേഷം ഉയർന്ന നിലവാരമുള്ള ചായക്കൂട്ട് ഉത്പ്പന്നങ്ങളുടെ വിശാലമായ ശ്രേണിയും യൂറോപ്പ്, അമേരിക്ക ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ശക്തമായ സാന്നിധ്യവും ഉറപ്പാക്കും. ഹ്യൂബാച്ച് ഗ്രൂപ്പിന് 200 വർഷത്തെ പാമ്പര്യമുണ്ട്. 2022ൽ ക്ലാരിയന്റുമായി സംയോജിപ്പിച്ചതിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പിഗ്മെൻ്റ് കമ്പനിയാണിത്. 2021, 22 സാമ്പത്തിക വർഷത്തിൽ നൂറ് കോടി ഡോളർ യൂറോയിലധികമായിരുന്നു ഹ്യൂബാച്ചിന്റെ വരുമാനം. എസ്‌.സി.ഐ.എൽ മാനേജിംഗ് ഡയറക്ടർ രാജേഷ് രതി ഈ പുതിയ കമ്പനിയെ നയിക്കും.