
കൊച്ചി : ദീപാവലി ആഘോഷത്തിന് അന്താരാഷ്‌ട്ര, ആഭ്യന്തര ഔട്ട്‌ബൗണ്ട് ഷിപ്പ്‌മെന്റുകളിൽ ഓഫറുകൾ പ്രഖ്യാപിച്ച് ഡി.എച്ച്. എൽ എക്‌സ്‌പ്രസ്. നവംബർ രണ്ട് വരെയുള്ള ഈ ഓഫറിലൂടെ മൂന്ന് മുതൽ 25 കിലോഗ്രാം വരെ ഭാരമുള്ള അന്താരാഷ്ട്ര ഷിപ്പ്‌മെന്റുകളിൽ 50 ശതമാനം വരെയും രണ്ട് മുതൽ 10 കിലോഗ്രാം വരെ ഭാരമുള്ള ആഭ്യന്തര ഷിപ്പ്‌മെന്റുകളിൽ 40 ശതമാനം വരെയും കിഴിവ് ലഭിക്കും. ഇന്ത്യയിലുടനീളം സർവീസ് പോയിന്റുകളിൽ ഈ ഓഫർ ലഭ്യമാണ്. ഗോ ഗ്രീൻ പ്ലസ് സേവനത്തിലൂടെ ഉപഭോക്താക്കൾക്ക് പരിസ്ഥിതി സൗഹൃദ ഷിപ്പിംഗ് ഓപ്ഷൻ തിരഞ്ഞെടുക്കാം.