കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ 65-ാമത് വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സ് 26, 27 തീയതികളിൽ പാലാരിവട്ടം കുമാരനാശാൻ സ്മാരക സൗധത്തിൽ നടക്കും. പായിപ്ര ദമനൻ, ശരത്ത്, ഡോ. വിൻസന്റ് ജോസഫ് എന്നിവർ ക്ലാസെടുക്കുമെന്ന് കൺവീനർ എം.ഡി. അഭിലാഷ് അറിയിച്ചു. ഫോൺ: 0484 2972298.