business

കൊച്ചി: രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസും രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ബിസിനസ് സ്‌കൂൾ ഫെസ്റ്റായ 'ഇൻഫ്‌ളോറെ'യുടെ 20-ാമത് പതിപ്പ് 18, 19 തീയതികളിൽ കാക്കനാട് രാജഗിരിവാലി ക്യാമ്പസിൽ നടക്കും. വിദ്യാർത്ഥികളുടെ മികവ് വിലയിരുത്തുന്ന മാനേജ്മെന്റ്, മാനേജുമെന്റ് ഇതര വിഭാഗങ്ങളിലായി 20 ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അസോസിയേറ്റ് ഡയറക്ടർ ഡോ. ഫ്രാൻസിസ് മണവാളൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു, ഫാക്കൽറ്റി കോ ഓർഡിനേറ്റർ ഡോ. സൂസൻ മാത്യു, സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ വി.എസ്. അർജുൻ, അബാദ് ഫസൽ കെ., നഹാൻ കെ. സാലി, ക്രിസ്റ്റീന ജോസ് എന്നിവരും പങ്കെടുത്തു.