white

കൊച്ചി: കാഴ്ചപരിമിതരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാൻ ആചരിക്കുന്ന 'വെള്ള വടി' (വൈറ്റ് കെയിൻ) ദിനത്തോടനുബന്ധിച്ച് 1,000 കാഴ്ചപരിമിതർക്ക് നെസ്റ്റ് ഗ്രൂപ്പിന്റെ എസ്.എഫ്.ഒ ടെക്‌നോളജീസ് വെള്ള വടികൾ സമ്മാനിച്ചു. കേരള ഫഡറേഷൻ ഒഫ് ദി ബ്ലൈൻഡുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എൻ. ജഹാംഗീർ പറഞ്ഞു.

എസ്.എഫ്.ഒ ടെക്‌നോളജീസ് സോഫ്‌റ്റ്‌വെയർ ഡിവിഷൻ സി.ഇ.ഒയും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ നാസ്‌നീൻ ജഹാൻഗീർ നിർവഹിച്ചു. കെ.എഫ്.ബി വൈസ് പ്രസിഡന്റ് ഇ. രാജൻ, ജില്ലാ പ്രസിഡന്റ് വി.കെ. ശ്രീജിത്ത്, സംസ്ഥാന സെക്രട്ടറി കെ.സി. രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി രാജു ജോർജ് തുടങ്ങിയവർ പങ്കെടുത്തു.