
കൊച്ചി: മൂന്ന് പതിറ്റാണ്ട് മുമ്പ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച രജിസ്ട്രാർ മുതൽ പാർട്ട് ടൈം ജീവനക്കാർ വരെ ഒത്തുചേർന്നു. കേരള ഹൈക്കോർട്ട് ഫോർമർ സ്റ്റാഫ് അസോസിയേഷൻ സംഘടിപ്പിച്ച കുടുംബസംഗമം മുൻ രജിസ്ട്രാർ എം.സി. മാധവൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ഡി.ജി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ.കെ. നമ്പൂതിരി സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.എ. സ്‌നേഹജാൻ നന്ദിയും പറഞ്ഞു. മുൻ ചീഫ് അക്കൗണ്ടന്റ് വി.കെ. പ്രകാശ് എഴുതിയ 'ന്യായം അന്യായം' എന്ന പുസ്തകം സുലേഖ സി. ജോർജിന് നൽകി ജസ്റ്റിസ് ബി. കെമാൽ പാഷ പ്രകാശനം ചെയ്തു.