syro

കൊച്ചി: സിറോ മലബാർ യൂത്ത് മൂവ്‌മെന്റ് ഗ്ലോബൽ സമിതി സംഘടിപ്പിച്ച പ്രഥമ ദേശീയ യുവജനസംഗമം കർണാടകത്തിലെ മാണ്ഡ്യ രൂപതയിലെ കമീലിയൻ പാസ്റ്ററൽ സെന്ററിൽ സമാപിച്ചു. മാണ്ഡ്യ രൂപതാ ചാൻസലർ ഫാ. ജോമോൻ കോലഞ്ചേരി ഉദ്ഘാടനം ചെയ്തു. യൂത്ത് കമ്മിഷൻ ചെയർമാൻ ബിഷപ്പ് ജോസഫ് പണ്ടാരശേരി, മാണ്ഡ്യ ബിഷപ്പ് സെബാസ്റ്റ്യൻ എടയന്ത്രത്ത്, കമ്മിഷൻ സെക്രട്ടറി ഫാ. ജേക്കബ് ചക്കാത്ര, ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സാം സണ്ണി, ആനിമേറ്റർ സി. ജിൻസി, ഡയറക്ടർ സിസ്റ്റർ റാണി ടോം, പ്രസിഡന്റ് ഡാനിയേൽ ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു. കോതമംഗലം രൂപതിയിലെ പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു.