കൊച്ചി: മൂലമ്പിള്ളി -പിഴല പാലം അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്ന് ആർ.എസ്.പി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പിഴല റോഡ് സംരക്ഷണസമിതി 21ന് ജിഡ ഓഫീസിൽ നടത്തുന്ന രാപ്പകൽ സമരത്തിന് ജില്ലാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ സമരം ഉദ്ഘാടനം ചെയ്യും.
2013ൽ ആരംഭിച്ച പാലം നിർമ്മാണം 2020ൽ പൂർത്തിയായെങ്കിലും പിഴലയിലേയ്ക്ക് അപ്രോച്ച് റോഡില്ലാത്തതിനാൽ പ്രയോജനം ലഭിക്കുന്നില്ല. യോഗത്തിൽ ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷനായി. ജെ. കൃഷ്ണകുമാർ, എ.എസ്. ദേവപ്രസാദ്, എ.എ. അജിത്കുമാർ, പി.എൽ. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.