senior-citizen
വിൻസെൻഷ്യൻ സർവീസ് സൊസൈറ്റി സെന്റർ ഫോർ റൂറൽ ഡെവലപ്പ്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വയോജന ദിനാഘോഷത്തിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ മുതിർന്ന അംഗം മറിയാമ്മ തോമസിന് മെമെന്റൊ നൽകി ആദരിക്കുന്നു

അങ്കമാലി: മേരിമാതാ പ്രൊവിൻസിന്റെ സാമൂഹിക പ്രവർത്തന വിഭാഗമായ വിൻസെൻഷ്യൻ സർവീസ് സൊസൈറ്റി സെന്റർ ഫോർ റൂറൽ ഡെവലപ്പ്മെന്റിന്റെ നേതൃത്വത്തിൽ അങ്കമാലി ഡി പോൾ ഓഡിറ്റോറിയത്തിൽ ലോക വയോജന ദിനം ആചരിച്ചു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ഫാ. ജോസഫ് സ്രാമ്പിക്കൽ അദ്ധ്യക്ഷനായി. കൗൺസിലർമാരായ അജിത ഷിജോ,​ ഷൈനി മാർട്ടിൻ, ഡിഫോസ്‌കാ അനിമേറ്റർ കുഞ്ഞമ്മ വർഗീസ്,​ വി.എസ്.എസ് എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. ഡിബിൻ പെരിഞ്ചേരി, ഡിഫോസ്‌കാ ആനിമേറ്റർ അച്ചാമ്മ ജേക്കബ് എന്നിവർ പ്രസംഗിച്ചു.