sndp-
ഡോ. എം.എൻ. മുകുന്ദന്റെ രണ്ടാം ചരമ വാർഷിക അനുസ്മരണ ദിനത്തിൽ ബോർഡ്‌ മെമ്പർ വി.ഡി. രാജൻ ഭദ്രദീപം തെളിക്കുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം മുൻ ഡയറക്ടർ ബോർഡ് അംഗവും ആലുവ ലക്ഷ്മി നേഴ്സിംഗ് ഉടമയുമായിരുന്ന ഡോ. എം.എൻ. മുകുന്ദന്റെ രണ്ടാം ചരമ വാർഷിക അനുസ്മരണ യോഗം ആലുവ ശാഖയിൽ നടന്നു. യൂണിയൻ വൈസ് പ്രസിഡന്റ്‌ പി.ആർ. നിർമ്മൽകുമാർ അദ്ധ്യക്ഷനായി. ബോർഡ്‌ മെമ്പർ വി.ഡി. രാജൻ ഭദ്രദീപം തെളിച്ചു. യൂണിയൻ വനിത സംഘം പ്രസിഡന്റ്‌ ലത ഗോപാലകൃഷ്ണൻ, ശാഖ സെക്രട്ടറി പി.കെ. ജയൻ, ശാഖ കമ്മിറ്റി അംഗങ്ങളായ വി. കൃഷ്ണൻകുട്ടി, കെ.കെ. സോമൻ, എ.വി. ഷാജി എന്നിവർ പങ്കെടുത്തു.