y
പൂത്തോട്ട കെ.പി.എം ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച നേത്ര പരിശോധനാ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: പൂത്തോട്ട കെ.പി.എം ഹയർസെക്കൻഡറി സ്കൂൾ സ്കൗട്ട് ഗ്രൂപ്പും തൃപ്പൂണിത്തുറ ആർ.സി.എം ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച നേത്ര പരിശോധനാ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ എ.ഡി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. മെമ്പർ എ.എസ് കുസുമൻ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ സ്വപ്ന വാസവൻ, വി.ജി. സുരേഷ്‌കുമാർ, ഡോ. ടിന്റു സെബി, കെ.എസ്. ദീപ്തിമോൾ, സ്കൗട്ട് മാസ്റ്റർ ജോളി പി. തോമസ്, സ്കൗട്ട് ലീഡർമാരായ മുഹമ്മദ്സാദ്, വി.ബി. അഭിനവ, സി.ടി. സുരേഷ്, പി.പി. സിജി എന്നിവർ സംസാരിച്ചു.