തൃപ്പൂണിത്തുറ: ജില്ലാ ആരോഗ്യവകുപ്പിന്റെയും ഉദയംപേരൂർ എഫ്.എച്ച്.സിയുടെയും നേതൃത്വത്തിൽ പുന്നയ്ക്കാവെളി എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് 3മുതൽ 7വരെ എക്സ്‌പ്രസ് ഹെൽത്ത് ക്യാമ്പ് സംഘടിപ്പിക്കും. ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് മുൻഗണന നൽകുന്ന ക്യാമ്പിൽ ഷുഗർ, ബി.പി, എക്സ്റേ, വിളർച്ചാ പരിശോധന മുതലായവ നടത്തും. പഞ്ചായത്തിലെ 7, 8, 9,10,11,12 എന്നീ വാർഡുകാർക്കായുള്ള ക്യാമ്പിൽ പങ്കെടുക്കാൻ ആശാപ്രവർത്തകർ മുഖേന മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.