കൊച്ചി: കുസാറ്റ് പോളിമർ സയൻസ് ആൻഡ് റബർ ടെക്‌നോളജിയിൽ ബി.ടെക് പോളിമർ സയൻസ് ആൻഡ് എൻജിനിയറിംഗിൽ 5 സീറ്റുകളിൽ നാളെ സ്‌പോട്ട് അഡ്മിഷൻ നടത്തും. ക്യാറ്റ് റാങ്ക് ലിസ്റ്റിലുള്ളവരുടെ അഭാവത്തിൽ അല്ലാത്തവരെയും പരിഗണിക്കും. സർട്ടിഫിക്കറ്റുകളും ഫീസും സഹിതം രാവിലെ 10ന് ഹാജരാകണം. വിവരങ്ങൾക്ക്: www.admissions.cusat.ac.in

ടെക്നിക്കൽ അസിസ്റ്റന്റ്

കുസാറ്റ് ഫിസിക്സ് വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റിന്റെ മൂന്ന് ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിസിക്സിൽ ബിരുദം/ ഇൻസ്ട്രുമെന്റേഷനിൽ 3 വർഷ പോളിടെക്നിക് ഡിപ്ലോമ/ഇലക്ട്രോണിക്സ് ഉള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.recruit.cusat.ac.in. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 4. അപേക്ഷയുടെ ഹാർഡ് കോപ്പിയും രേഖകളും, രജിസ്ട്രാർ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കൊച്ചി-682 022 എന്ന വിലാസത്തിൽ നവംബർ 18 നകം ലഭിക്കണം.


 സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലുമായി സഹകരിച്ച് കുസാറ്റിലെ ഡി.ഡി.യു കൌശൽ കേന്ദ്രയും നവംബർ 4 മുതൽ 9 വരെ ഇൻഡസ്ട്രി കൺസൾട്ടിംഗ് പ്രോജക്ടുകൾക്കായി ഒരാഴ്ചത്തെ ദേശീയ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം നടത്തും. കുസാറ്റ് സെമിനാർ കോംപ്ലക്സിൽ വി.സി പ്രൊഫ. ഡോ.ജുനൈദ് ബുഷിരി ഉദ്ഘാടനം നിർവഹിക്കും.

ഉദ്യോഗാർത്ഥികൾ ഈമാസം 31 ന് മുമ്പ് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് : fdpconsultancyddukk@gmail.com,​ ഫോൺ: 8547016860, 8547586790.