foodball
ലഹരിക്കെതിരെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അംഗങ്ങൾ പ്രതിജ്ഞയെടുക്കുന്നു

പറവൂർ: പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റും മൂത്തകുന്നം എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിലെ റോവർ റേഞ്ചർ യൂണിറ്റും ലഹരിക്കെതിരെ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. പെരുവാരം സ്പാൻ ന്യൂ സ്പോർട്സ് ടർഫിൽ നടന്ന മത്സരം സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ സെക്രട്ടറി ജോസഫ് പുതുശേരി ഉദ്ഘാടനം ചെയ്തു. സ്കൗട്ട് മാസ്റ്റ‌ർ കെ.എസ്. രാജേഷ്, ഗൈഡ് ക്യാപ്റ്റൻ എസ്.എസ്. ഷിജ, റോവർ സ്കൗട്ട് ലീഡർ എ.എസ്. ജയേഷ്, റേഞ്ച‌ർ ലീഡർ അരുണിമ ആനന്ദ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതി‌‌‌ജ്ഞയെടുത്തു.