പള്ളുരുത്തി: വേമ്പനാട്ട് കായലിലെ എക്കൽനീക്കി നീരൊഴുക്ക് ശക്തമാക്കി മത്സ്യബന്ധനം സാദ്ധ്യമാക്കണമെന്നും കോരുന്ന ചെളി തീരപ്രദേശങ്ങളിൽ നിക്ഷേപിച്ച് കൃഷിക്ക് അനുയോജ്യമാക്കണമെന്നും സി.പി.എം ഇടക്കൊച്ചി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റി അംഗം കെ. എം. റിയാദ് ഉദ്ഘാടനം ചെയ്തു. പി.എച്ച്. ഹാരിസ് സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. പി. എച്ച്. ഹാരിസ് അദ്ധ്യക്ഷനായി. പി.എ. പീറ്റർ, കെ.എസ്. രാധാകൃഷ്ണൻ, എം.എസ്. ശോഭിതൻ, വി.എ. ശ്രീജിത്ത്, ജെയ്സൺ ടി. ജോസ്, എ.എം. ഷരീഫ് എന്നിവർ സംസാരിച്ചു.