അങ്കമാലി: പാലിശേരി ഗവൺമെന്റ് ഹൈസ്കൂളിൽ പി.ടി.എയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സ്പെഷ്യൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാം ആരംഭിച്ചു. കറുകുറ്റി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേരി ആന്റണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.പി. അനീഷ് അദ്ധ്യക്ഷനായി. പ്രധാന അദ്ധ്യാപിക വസന്തകുമാരി, ടി.പി. വേലായുധൻ, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ ഡിമ്പിൾ ജോയ്, അദ്ധ്യാപകരായ ടി.ജി. ദിജി, കെ.എ. പ്രീത, ടി.എ. സൗമ്യ എന്നിവർ സംസാരിച്ചു