കൊച്ചി: കേരള നാണയശാസ്ത്ര സൊസൈറ്റി സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ ന്യൂമിസ്മാറ്റിക് ആൻഡ് ഫിലാറ്റലിക് എക്‌സിബിഷൻ കോയിൻഎക്‌സ്‌പോ നാളെ മുതൽ 20 വരെ എറണാകുളം ടൗൺഹാളിൽ നടത്തും. നാളെ രാവിലെ 9.30ന് മേയർ എം. അനിൽകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനം. ലോകമെമ്പാടുമുള്ള വിവിധ നാണയങ്ങൾ, കറൻസികൾ, സ്റ്റാമ്പുകൾ എന്നിവ പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യം. കേരള നാണയശാസ്ത്ര സൊസൈറ്റി പ്രസിഡന്റ് സയ്യിദ് മൊഹമ്മദ് സാദ്, വൈസ് പ്രസിഡന്റ് വിറ്റ്‌സൺ ലൂയിസ്, സെക്രട്ടറി ലോറൻസ്. എഫ്, കമ്മിറ്റി അംഗങ്ങളായ എൻ. ലക്ഷ്മണൻ, രമേഷ് പുത്തൂർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.