കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗത്തിനും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമെതിരെ എല്ലാവിധ മര്യാദകളും ലംഘിച്ച് അനാവശ്യ ദുഷ്പ്രചാരണങ്ങൾ നടത്തുന്നവർക്കുള്ള താക്കീതാണ് സുപ്രീംകോടതി വിധിയെന്ന് കൂത്താട്ടുകുളം യൂണിയൻ പ്രസ്താവിച്ചു. ഗുരുദേവൻ തിരിതെളിച്ച് തുടക്കംകുറിച്ച യോഗത്തെ തകർക്കാൻ ശ്രമിക്കുന്നവർ യോഗവിരുദ്ധരാണ്. യോഗം പിരിച്ചു വിടണമെന്ന് പറയുന്നവർ ഗുരു നിന്ദയാണ് ചെയ്യുന്നത്. ഇത്തരക്കാരെ സമുദായം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും എസ്.എൻ.ഡി.പി യോഗം പ്രവർത്തകർക്ക് ഊർജം പകരുന്നതാണ് സുപ്രീംകോടതി വിധിയെന്നും യൂണിയൻ പ്രസിഡന്റ്‌ പി.ജി. ഗോപിനാഥ്‌, സെക്രട്ടറി സി.പി. സത്യൻ, വൈസ് പ്രസിഡന്റ്‌ അജിമോൻ പുഞ്ചളായിൽ,​ കൗൺസിർമാരായ എം.പി. ദിവാകരൻ, പി.എം. മനോജ്‌ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.