മട്ടാഞ്ചേരി: എ.ഡി.എം നവീൻബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട്

കൊച്ചി നോർത്ത് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മട്ടാഞ്ചേരി കോർപ്പറേഷൻ സോണൽ ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം അമരാവതിയിൽ സമാപിച്ചു. ബ്ളോക്ക് പ്രസിഡന്റ് വി.എച്ച്. ഷിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു. അജിത് അമീർബാവ, എം.എ. മുഹമ്മദാലി, കെ.എസ്. പ്രമോദ്, ഷൈനി മാത്യു, റഹ്മാൻ, ഹസിം ഹംസ, ഗോപാലകൃഷ്ണൻ, പി.എസ്. സമദ്, എം.ഐ. സുധീർ, വി.ജെ. ഡാനി, അബ്ദുൾ ഖാദർ ജബ്ബാർ, ടി.എം. റിഫാസ്, പി.എഫ്. ജോർജ്, സോളി ജോസഫ്, കെ. ബാബു എന്നിവർ സംസാരിച്ചു.