പറവൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള റവന്യൂ ഡിപ്പാർട്മെന്റ് സ്റ്റാഫ് അസോസിയേഷൻ, ജോയിന്റ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ പറവൂരിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. താലൂക്ക് വില്ലേജ് ഓഫീസുകളിലെ റവന്യൂ ജീവനക്കാർ പങ്കെടുത്തു. പറവൂർ മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധയോഗം ജില്ലാ പ്രസിഡന്റ് അബു സി. രഞ്ജി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ടി.ഡി. ബാബു അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ദിലീപ്, മേഖലാ പ്രസിഡന്റ് സിജു ഭരതൻ എന്നിവർ സംസാരിച്ചു.