sndp-paravur
എസ്.എൻ.ഡി.പി പറവൂർ യൂണിയന്റെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന ആഹ്ളാദപ്രകടനം

പറവൂർ: എസി.എൻ.ഡി.പി യോഗം പിരിച്ച് വിടണമെന്നും യോഗം ഭാരവാഹികളെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ കേസ് സുപ്രീംകോടതി തള്ളിയതിലും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണയർപ്പിച്ചും എസ്.എൻ.ഡി.പി പറവൂർ യൂണിയൻ, ശാഖായോഗം, പോഷക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ പറവൂർ നഗരത്തിൽ ആഹ്ളാദ പ്രകടനം നടത്തി. സമാപന സമ്മളനം യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൺവീനർ ഷൈജു മനയ്ക്കപ്പടി അദ്ധ്യക്ഷനായി. യോഗം കൗൺസിലർ ഇ.എസ്. ഷീബ, യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ഡി. പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, വി.എൻ. നാഗേഷ്, കെ.ബി. സുഭാഷ്, ടി.എം. ദിലീപ്, യൂത്ത്മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. പ്രവീൺ തങ്കപ്പൻ, ശിവസുതൻ, എം.ആർ. സുദർശനൻ, സുധീഷ് വള്ളുവള്ളി എന്നിവർ നേതൃത്വം നൽകി. മധുരപലഹാര വിതരണവും നടന്നു.