പള്ളുരുത്തി: യോഗത്തെയും ഈഴവ സമുദായത്തെയും തകർക്കാനും ഭിന്നിപ്പിക്കാനും ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന സമുദായവിരുദ്ധർക്ക് കാരണത്തേറ്റ പ്രഹരമാണ് സുപ്രീംകോടതിയുടെ വിധിയെന്ന് എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയൻ പ്രസിഡന്റ് എ.കെ. സന്തോഷ് പറഞ്ഞു. യോഗത്തിൽ വൈസ് പ്രസിഡന്റ് സി.പി. കിഷോർ, യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ സി.കെ. ടെൽഫി , യൂണിയൻ കൗൺസിലർമാരായ എ.ബി. ഗിരീഷ്, ഇ.വി. സത്യൻ, ഡോ. അരുൺ അംബു കാക്കത്തറ, ടി.വി. സാജൻ, ഷിജു ചിറ്റേപ്പള്ളി തുടങ്ങിയവർ സംബന്ധിച്ചു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പൂർണപിന്തുണ പ്രഖ്യാപിച്ചു.